സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍; വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് വിതരണം ചെയ്തു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ 11 നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് വിതരണം ചെയ്തു. റിസര്‍വുകളായാണ് ഈ യന്ത്രങ്ങള്‍ സൂക്ഷിക്കുക. ഇതിന് മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ നേതൃത്വത്തില്‍ ഒന്നാംഘട്ട സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 11 നിയോജക മണ്ഡലങ്ങളിലെയും എ ആര്‍ ഒമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒന്നാംഘട്ട സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടത്തിയത്. 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവയാണ് സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്തത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായാണ് യന്ത്രങ്ങള്‍ അനുവദിച്ചത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പൊതുനിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ്മ, പോലീസ് നിരീക്ഷകന്‍ സന്തോഷ് സിംഗ് ഗൗര്‍, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാം ഘട്ട സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടന്നത്.
error: Content is protected !!