കുടിവെള്ള വിതരണം മുടങ്ങും

കെ എസ് ഇ ബിയുടെ 33 കെ വി  മട്ടന്നൂര്‍ – കുയിലൂര്‍ ഒ എച്ച് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കുടിവെള്ള പദ്ധതിയുടെ വെളിയമ്പ്രയിലുള്ള ഇന്‍ ടേക്ക് വെല്‍, ജലശുദ്ധീകരണ ശാല എന്നിവിടങ്ങളില്‍ പമ്പിങ് തടസ്സപ്പെടും.  ആയതിനാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചിറക്കല്‍, അഴീക്കോട്, വളപട്ടണം പഞ്ചായത്തുകളിലും ഏപ്രില്‍ 20ന് ശുദ്ധജല വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

അഞ്ചരക്കണ്ടി പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ വെളിയമ്പ്രയിലുള്ള ഇന്‍ടേക്ക് കം പമ്പ് ഹൗസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 20ന് മുഴുവനായും 21ന് ഭാഗികമായും അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ എന്നീ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ചേലോറ ഡിവിഷനിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പെരളശ്ശേരി സബ് ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
error: Content is protected !!