ചേംബർ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചു

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ചേംബർ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെൻറ് കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ ബഹു : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ ഉൽഘടനം ചെയ്തു . ചേംബർ പ്രസിഡണ്ട് ശ്രീ . ടി കെ രമേഷ് കുമാർ അധ്യക്ഷം വഹിച്ചു.

കണ്ണൂർ കോർപറേഷൻ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കെ വി ആർ ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ പി നായർ, സന്തോഷ് ട്രോഫി മുൻ അസിസ്റ്റൻറ് കോച്ച് ബിനീഷ് കിരൺ എന്നിവർ മുഖ്യാതിഥികളായി. ചേംബർ മുൻ പ്രസിഡണ്ട് വിനോദ് നാരായണൻ, വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖേച്ച, ഡയറക്ടർമാരായ ദിനേശ് ആലിങ്കൽ, വാസുദേവ് പൈ കെ കെ പ്രദീപ്, കെ.പി രവീന്ദ്രൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
യോഗത്തിൽ ചേംബർ ഓണററി സെക്രട്ടറി ശ്രീ. സി അനിൽ കുമാർ സ്വാഗതവും ട്രഷറർ കെ നാരായണൻ കുട്ടി നന്ദിയും രേഖപ്പെടുത്തി.

ഉൽഘടന മത്സരത്തിൽ നിക്ഷാൻ ഇലക്ട്രോണിക്സ് – കെ എൽ അബ്ദുൾ സത്താറുമായി ഏറ്റുമുട്ടുകയും രണ്ട് ഗോളിന് (2-0) നിക്‌ഷാൻ ഇലക്ട്രോണിക്സ് ജേതാക്കളാവുകയും ചെയ്തു.

error: Content is protected !!