വിഷു, റംസാന്‍ ഖാദി മേള തുടങ്ങി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിഷു, റംസാന്‍ ഖാദി മേള തുടങ്ങി. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന മേള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 15വരെ നടക്കുന്ന മേളയില്‍ ചൂടിനെ പ്രതിരോധിക്കുന്ന സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ഡാക്ക മാസ്ലിന്‍ ഷര്‍ട്ട് പീസുകള്‍, സില്‍ക്ക് സാരി, കോട്ടണ്‍ സാരി, ബെഡ്ഷീറ്റ്, മുണ്ടുകള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, വിഷുക്കണി ഒരുക്കുന്നതിനു ശ്രീകൃഷ്ണ വിഗ്രഹം എന്നിവ ലഭ്യമാണ്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഉണ്ടായിരിക്കും. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, പ്രൊജക്റ്റ് ഓഫീസര്‍ കെ ജിഷ, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍മാരായ കെ വി ഫാറൂഖ്, ടി വി വിനോദ്, എ ആര്‍ ഷോളി ദേവസ്യ, ജൂനിയര്‍ സൂപ്രണ്ട് ദീപേഷ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!