വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിഷു റംസാന്‍ മേള തുടങ്ങി

കേരള കരകൗശലവികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ കൈരളി യൂണിറ്റില്‍ വിഷു റംസാന്‍ മേള തുടങ്ങി. വിഷുവിന് കണിവെക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങള്‍, ആറന്‍മുള കണ്ണാടി, ഉരുളി, വിളക്ക് എന്നിവ മേളയില്‍ ലഭിക്കും. ഏപ്രില്‍ 30 വരെ ആണ് മേള. എല്ലാ സാധനങ്ങള്‍ക്കും 10 ശതമാനം വിലക്കിഴിവ് മേളയില്‍ ലഭിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വിദ്യാര്‍ഥികള്‍ക്കായി  ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കല്ല്യാശേരി മണ്ഡലത്തില്‍ സ്വീപിന്റെ നേതൃത്ത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒപ്പ് ശേഖരണ കാമ്പയിന്‍ നടത്തി. മാടായി ഗവ. ഐടിഐയിലെ അമ്പതോളം വിദ്യാര്‍ഥികള്‍ ക്യാമ്പയിനില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പ്രതിജ്ഞചൊല്ലി. കല്യാശേരി സ്വീപ് നോഡല്‍ ഓഫീസര്‍ എം പി സുനില്‍ കുമാര്‍,കോളജ് അധ്യാപകന്‍ അശോകന്‍, സ്വീപ് അംഗങ്ങളായ സജിത്, അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ

ഏപ്രില്‍ 11ന് നടത്താന്‍ നിശ്ചയിച്ച ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷ 17നും 12ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 20നും നടത്തുന്നതായിരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!