ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്‍ ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കണ്ണൂര്‍ മണ്ഡലം പൊതുനിരീക്ഷകനായ മാന്‍വേന്ദ്ര പ്രതാപ് സിംഗ് ഐ എ എസ് വ്യാഴാഴ്ച കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി സെന്റര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആദ്യഘട്ട പരിശീലന ക്ലാസുകൾ സന്ദർശിച്ചു. ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തിയാണ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരോട് സംവദിച്ചത്. സുതാര്യമായ തിരഞ്ഞടുപ്പ് സാധ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!