വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചാനല്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവി ചാനലുകള്‍ നടത്തുന്ന സംവാദ പരിപാടികള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുവാദം വാങ്ങണം. ഇത്തരം പരിപാടികളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു

ജില്ലയിലെ ഭിന്നശേഷിയുളള വോട്ടര്‍മാര്‍ക്കായി ആരോഗ്യ വകുപ്പിന്റെയും കെ എസ് എസ് എമ്മിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പുകള്‍ ഏപ്രില്‍ ഒമ്പതിന് നടത്തുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി  എന്നിവിടങ്ങളിലാണ് ക്യാമ്പ്. മേല്‍ പ്രദേശങ്ങളിലെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവര്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടവരുമായ 18 വയസ്സിന് മുകളില്‍ പ്രായമുളള ഭിന്നശേഷിക്കാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി www.swavlambancard.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ  ക്യാമ്പില്‍ പങ്കെടുപ്പിക്കൂ. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് ക്യാമ്പില്‍ വരുമ്പോള്‍ ഹാജരാക്കണം.
ക്യാമ്പ് ദിവസം രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെയാണ് രജിസ്ട്രേഷന്‍. ക്യാമ്പില്‍ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യമുളളവര്‍ ഐക്യു പരിശോധിച്ച ആറു മാസത്തിനകമുളള റിപ്പോര്‍ട്ട്, കേള്‍വിപരമായ വൈകല്യമുളളവര്‍ ആറ് മാസത്തിനകം ഗവ.സ്ഥാപനത്തില്‍ നിന്നുമെടുത്ത ഓഡിയോഗ്രാം റിപ്പോര്‍ട്ട്, മറ്റ് വൈകല്യങ്ങള്‍ ഉളളവര്‍ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സാ രേഖകള്‍, ആധാര്‍ കാര്‍ഡ്, ക്യാമ്പിലേക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ട് എന്നിവ ഹാജരാക്കണം.
താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് ലഭിച്ച സര്‍ട്ടിഫിക്കറ്റ് പുതുക്കാത്തവരായവര്‍ക്ക് അതിനുളള അവസരം ക്യാമ്പില്‍ ഉണ്ടാകും അവരും മേല്‍പ്പറഞ്ഞ എല്ലാ ടെസ്റ്റുകളും എടുക്കേണ്ടതാണ്.

ലൈഫ് സര്‍ട്ടിഫിക്കറ്റ്; തീയതി നീട്ടി

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2705182.

ലേണേഴ്സ് പരീക്ഷ മാറ്റി

ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ച ലേണേഴ്സ് ലൈസന്‍സിനുള്ള പരീക്ഷ ഏപ്രില്‍ ആറ് ശനിയാഴ്ചയിലേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്; അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ മേലേ ചൊവ്വ  പഠന കേന്ദ്രത്തില്‍ അഞ്ച് മുതല്‍ 12ാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9947763222

ഐ ടി ഐ പ്രവേശനം

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ പ്രൈവറ്റ് ട്രെയിനികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍ സി ഒ ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയതോ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍, എസ് സി വി ടി കോഴ്സ് പാസായ അര്‍ഹരായ ട്രെയിനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം  ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2835987.

error: Content is protected !!