നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. 25 ഇനം നായകളുടെ നിരോധന ഉത്തരവാണ് റദ്ദാക്കിയത്. കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന്് കോടതി പറഞ്ഞു. പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയുമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.

കേന്ദ്ര സര്‍ക്കാരിനോട് അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പുറത്തിറക്കിയത് എല്ലാ വിഭാദത്തില്‍ നിന്നുമുള്ളവരുടെ കൂടിയാലോചന ഇല്ലാതെയാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.

എല്ലാ നായ ഉടമകളുടെയും അഭിപ്രായം തേടാന്‍ കഴിയില്ലെന്നുള്ള സാധ്യമായ കാര്യമല്ലെന്നും എന്നാല്‍ വെബ്‌സൈറ്റിലൂടെയും മീഡിയയിലൂടെയും പൊതുജനങ്ങളുടെ അഭിപ്രായം തേടാമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്.

error: Content is protected !!