‘രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല’; സിബിഐ കോടതിയിൽ

ജസ്‌ന തിരോധാന സംഭവത്തിൽ ജസ്‌നയുടെ അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ. രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്ന ഗർഭിണിയായിരുന്നില്ലെന്നും സിബിഐ പറഞ്ഞു.

ചില പ്രധാന കാര്യങ്ങൾ സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ പറഞ്ഞത്. സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ കോടതിയിൽ നേരിട്ട് ഹാജരായി. കേസിൽ 29ന് വിധി പറയും.

പല വ്യാഴാഴ്ചകളിലും ജെസ്‌ന പ്രാർത്ഥിക്കാൻ പോയിരുന്നെന്ന വാദത്തിൽ ഉറച്ചിരിക്കുകയാണ് ജസ്‌നയുടെ അച്ഛൻ. കൃത്യമായ തെളിവുകൾ തന്റെ കൈവശമുണ്ട്. മൂന്നുമാസം മുമ്പാണ് ഈ വിവരങ്ങൾ തനിക്ക് ലഭിച്ചത്. ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ എല്ലാം കൈയിൽ ഉണ്ട് എന്നും ജസ്‌നയുടെ അച്ഛൻ പറഞ്ഞു. അജ്ഞാത സുഹൃത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറില്ല. തങ്ങൾ എത്തിപ്പെട്ട കാര്യങ്ങളിലേക്ക് സി ബി ഐ എത്തിയാൽ ആലോചിക്കാം. ആ സമയം കോടതിക്ക് താൻ തെളിവുകൾ കൈമാറുമെന്നും ജെസ്‌നയുടെ അച്ഛൻ പറഞ്ഞു.

error: Content is protected !!