ചെറുകുന്ന് അന്നപൂർണ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു 

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവം എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി പെട്ടെന്ന് തന്നെ ആനയെ തളക്കാനായതിനാൽ വലിയൊരു അത്യാഹിതം ഒഴിവായി പുല്ലാട്ട് കർണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആയിരക്കണക്കിനാളുകളാണ് ഉത്സവം കാണാൻ വട്ടപ്പന്തലിൽ തടിച്ചു കൂടുന്നത്. പരിഭ്രാന്തരായി ഓടുന്നതിനിടയിൽ ചിലയാളുകൾക്ക് വീണു പരിക്ക് പറ്റി.

ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേർ ചാടി രക്ഷപ്പെട്ടു. ഇതു കണ്ടു നിന്ന ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തജനങ്ങൾ ചിതറിയോടിയെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ആനയ്ക്ക് മദമിളകിയതായി അറിയിച്ചു കൊണ്ടു ക്ഷേത്രം ഓഫിസിൽ നിന്നും മൈക്ക് അനൗൺസ്മെൻ്റ് നടത്തിയതും അപകടമൊഴിയാൻ കാരണമായി.

error: Content is protected !!