വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 12966 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായും സ്ഥാപിച്ചവയാണ് എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ നീക്കിയത്. പൊതുസ്ഥലത്തെ 12887 പ്രചാരണ സാമഗ്രികളും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 79 എണ്ണവുമാണ് ഇതുവരെ മാറ്റിയത്. പൊതുസ്ഥലത്തെ 195 ചുവരെഴുത്തുകള്‍, 9919 പോസ്റ്ററുകള്‍, 1840 ബാനറുകള്‍, 933 മറ്റുള്ളവ എന്നിവ നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മൂന്ന് ചുവരെഴുത്തുകള്‍, 64 പോസ്റ്ററുകള്‍, 12 ബാനറുകള്‍ എന്നിവയും നീക്കി. എംസിസി സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്.

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ മുഖേന വിന്യസിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് സാധിക്കാത്ത സാഹചര്യത്തില്‍ ഡ്യൂട്ടി ഒഴിവ് നല്‍കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു. അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം പിയൂഷ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബി രാധാകൃഷ്ണന്‍, നോഡല്‍ ഓഫീസര്‍  ഐ ടി ആപ്ലിക്കേഷൻസ് & ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ,  കെ രാജന്‍,   നോഡൽ ഓഫീസർ മാൻ പവർ മാനേജ്മെൻ്റ് & ഹുസൂർ ശിരസ്തദാർ പി പ്രേംരാജ് എന്നിവര്‍ അംഗങ്ങളാണ്.

മാധ്യമ പ്രവർത്തകർക്ക്  പോസ്റ്റൽ ബാലറ്റ്  ബാലറ്റ്: 30 വരെ അപേക്ഷിക്കാം…

ലോക്‌സഭ  തിരഞ്ഞെടുപ്പിന്റെ  ഭാഗമായി സംസ്ഥാനത്ത് വോട്ടെടുപ്പു നടക്കുന്ന 2024 ഏപ്രില്‍ 26ന് ഡ്യൂട്ടിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 26ന് വോട്ടെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ് ജോലികള്‍ നിര്‍വഹിക്കുന്നതിനായി  തിരഞ്ഞെടുപ്പു കമ്മിഷന്‍ അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പി ആര്‍ ഡിയുടെ മീഡിയ / ജേര്‍ണലിസ്റ്റ് അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കുമാണ് ഈ സൗകര്യം. ഫോം 12ഡിയില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി മാര്‍ച്ച് 30 ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഈ അപേക്ഷ ഫോറങ്ങള്‍ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. അതിനാല്‍ ഒരു കാരണവശാലും വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയില്ല. പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നവര്‍ക്ക് പോളിങ്ങിന് മുമ്പ് നിശ്ചയിക്കുന്ന മൂന്ന് ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം വോട്ടര്‍പട്ടികയില്‍ പേരുള്ള ജില്ലയിലെ പോസ്റ്റല്‍ വോട്ട് ഫെസിലിറ്റി സെന്ററില്‍ എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടര്‍പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് രേഖപ്പെടുത്തുന്ന വോട്ടര്‍ക്ക് പോളിങ്ങ് ദിവസം ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല.-അപേക്ഷ സമര്‍പ്പിക്കേണ്ട 12 ഡി ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്. കേരള വിഷന്‍, എസിവി ഒഴികെയുള്ള കേബിള്‍ ചാനലുകള്‍ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അതോറിറ്റി ലെറ്റര്‍ അനുവദിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അറിയിച്ചിട്ടുള്ളത്.

error: Content is protected !!