കോൺ​ഗ്രസിനെ വീണ്ടും കുരുക്കി ആദായനികുതി വകുപ്പ്; 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി

ഫയൽ ചിത്രം

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.

ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആദായനികുതി പുനര്‍നിര്‍ണയത്തിലെ കോണ്‍ഗ്രസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.

2017 മുതല്‍ 2020 വരെയുള്ള നാല് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്ന കോണ്‍ഗ്രസ് വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ 2014 മുതലുള്ള മൂന്ന് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

error: Content is protected !!