തോട്ടട സമാജ്‌വാദി കോളനി സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കും

തോട്ടട സമാജ് വാദി കോളനിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കും . തോട്ടട സമാജ് വാദി കോളനിയിലെ താമസിക്കുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വീടുകള്‍ക്ക് അനുവദനീയമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ജില്ലാ വികസന ഓഫീസറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എസിപി കെ വി വേണുഗോപാല്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ ടി രാകേഷ്, കോര്‍പ്പറേഷന്‍ അഡി. സെക്രട്ടറി ടി ജയകുമാര്‍, ആരോഗ്യ വകുപ്പ്, ജില്ലാ പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!