കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണ്ണയ ഫലം

രണ്ടാം സെമസ്റ്റർ എം എസ് സി  ഫിസിക്സ്, സുവോളജി (ന്യൂ ജനറേഷൻ), ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

  1. ആറാം സെമസ്റ്റർ ബി എ സംസ്‌കൃതം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ 2024 ഫെബ്രുവരി 29, മാർച്ച് 1തീയതികളിൽ ഗവ. ബ്രണ്ണൻ കോളേജിൽ വച്ച് നടക്കും.

  2. ആറാം സെമസ്റ്റർ ബി എ പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024പ്രൊജക്റ്റ് മൂല്യ നിർണ്ണയം/ വാചാ പരീക്ഷകൾ 2024 ഫെബ്രുവരി 29, മാർച്ച് 1, 4, 5 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും.

  3. ആറാം സെമസ്റ്റർ ബി എസ് സി ഇലക്ട്രോണിക്സ്/ സൈക്കോളജി/ ജോഗ്രഫി ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക/ പ്രൊജക്റ്റ് / വാചാപരീക്ഷകൾ ഫെബ്രുവരി 29 മുതൽ മാർച്ച് 7 വരെ അതതു കോളേജുകളിൽ നടക്കും.

വിഷയം തിരിച്ചുള്ള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലാ കായിക പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ (ഇംഗ്ലീഷ്) നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് 1 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിന് എത്തിച്ചേരണം. യോഗ്യത സംബന്ധിക്കുന്ന വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാലാ പഠനബോർഡുകൾക്ക് അംഗീകാരം
കണ്ണൂർ സർവകലാശാലയിലെ വിവിധ പഠന ബോർഡുകൾക്ക് അംഗീകാരമായി. വിവിധ വിഷയങ്ങളിലായി പുനഃസംഘടിപ്പിച്ച എഴുപത്തിരണ്ടോളം പഠന ബോർഡുകൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചത്. ഇതിന് മുന്നേ അംഗീകാരത്തിനായി സമർപ്പിച്ച പഠനബോർഡുകളിൽ ചാൻസലർ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ചാണ് പുതിയ പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ചത്.
അധ്യാപകർക്ക് പുറമെ ശാസ്ത്രജ്ഞന്മാരും വ്യവസായ രംഗത്തെ വിദഗ്ദ്ധരും ഉൾപ്പെടുന്നതാണ് പുതിയ പഠന ബോർഡുകൾ. പഠനബോർഡുകൾ നിലവിൽ വരുന്നതോടെ സിലബസ് പരിഷ്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി നടത്താൻ കഴിയുമെന്നാണ് സർവകലാശാല പ്രതീക്ഷിക്കുന്നത്. അടുത്ത അധ്യയന വർഷം സർവകലാശാലയിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാ (എഫ് വൈ യു ജി പി) മിൻ്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പഠന ബോർഡുകളുടെ പുനഃസംഘടന കാരണമാകും. പഠനബോർഡുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം സർവകലാശാല ഉടൻ പുറത്തിറക്കും.

error: Content is protected !!