യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് ആണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനാണ് രാകേഷ് അരവിന്ദ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് അരവിന്ദിനെ പിടികൂടിയത്.

കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി തയ്യാറാക്കിയതായും ശക്തമായ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ പരാതി നല്‍കിയത്.

error: Content is protected !!