ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പ്: സുപ്രീം കോടതി

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പെന്നു സുപ്രീം കോടതി. പെന്‍ഷന്‍കാര്‍ക്ക് അടക്കം പണം നഷ്ടപെട്ടതില്‍ കോടതി ആശങ്ക രേഖപെടുത്തി. പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നീരീക്ഷണം.

കേസിലെ പ്രതികളായ മായ, ഷീജ എന്നിവരുടെ ജാമ്യം ചോദ്യം ചെയ്ത് ഉമാശങ്കര്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 260 കോടി രൂപയോളം ആണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടു ഇതില്‍ ഭൂരിഭാഗവും പെന്‍ഷന്‍കാരാണെന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. തിരുവനന്തപുരം സ്റ്റാച്യുവില്‍ സ്ഥിതി ചെയ്യുന്ന സഹകരണ സംഘത്തില്‍ നിക്ഷേപിച്ച രണ്ടായിരത്തോളം പേര്‍ക്കാണ് 260 കോടി രൂപ നഷ്ടമായത്.

സംഘപരിവാര്‍ ബിജെപി ബന്ധം പുലര്‍ത്തിയവര്‍ ആയിരുന്നു ഭരണസമിതിയിലെ ഭൂരിഭാഗം പേരും. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് അഴിമതി പുറത്തുവന്നത്. 13 പേര്‍ ഇതുമായി ബന്ധപ്പെട്ട അറസ്റ്റിലായിരുന്നു. ഇതില്‍ ആറുപേര്‍ക്ക് ഹൈകോടതി കോടതി ജാമ്യം അനുവദിച്ചു.

error: Content is protected !!