കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റിസർച്ച് അസിസ്റ്റന്റ് ഒഴിവ് 

  • കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സീഡ് മണി റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പരിസ്ഥിതിശാസ്ത്രത്തിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റർവ്യൂ ഈ മാസം 12ന് രാവിലെ 11ന് പഠനവകുപ്പിൽ വെച്ച് നടത്തുന്നതാണ്. ഫോൺ: 9946349800, 9746602652

  • കണ്ണൂർ സർവകലാശാലയുടെ ഐടി പഠനവകുപ്പിലെ സീഡ് റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 12ന് വെള്ളിയാഴ്ച നടക്കും. എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എം സി എ/ എം എസ് സി ഫിസിക്സ്/ എം എസ് സി മാത്‍സ്/ എം ടെക് കമ്പ്യൂട്ടർ സയൻസ്/ എം ടെക് ഇലക്ട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 12 രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐടി പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 9447217092, 9544243052

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ ജ്യോഗ്രഫി പഠനവകുപ്പിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ജിയോഇൻഫോമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജനുവരി 11ന് നടക്കും. താല്പര്യമുള്ളവർ അന്നേദിവസം ആവശ്യമായ രേഖകൾ സഹിതം പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്.

പ്രായോഗിക /വാചാ പരീക്ഷകൾ  

രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്പ്ളിമെന്ററി), മെയ് 2023  പ്രായോഗിക /വാചാ പരീക്ഷകൾ തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ  മാനേജ്‌മെന്റിൽ വച്ച് 2024 ജനുവരി 18,19 തീയതികളിൽ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.

error: Content is protected !!