അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പിടിയില്‍ : പിടിയിലായത് മട്ടന്നൂരിൽനിന്ന്

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എൻഐഐയുടെ പിടിയിൽ. അശമന്നൂർ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരിലെ മട്ടന്നൂരില്‍  നിന്ന് പിടിയിലായത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക യൂണീറ്റ് കണ്ണൂരിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 13 വർഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതി പിടിയിലാകുന്നത്.

കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്​ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെ എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.

സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്.

12 വർഷം മുൻപ് ഒരു ജൂലൈയിലായിരുന്നു ഞായറാഴ്ച കുർബാന കഴിഞ്ഞ് കുടുംബത്തോടാപ്പം വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിയ ജോസഫ് മാഷിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. മൂർച്ചയുള്ള ആയുധം കൊണ്ട് അദ്ദേഹത്തിൻ്റെ വലതുകൈ അവർ മുറിച്ചു മാറ്റി. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള വിഭാഗം തലവനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന പരാമർശം ഉണ്ടായിരുന്നു എന്നതായിരുന്നു അദ്ദേഹം നേരിട്ട ആക്രമണം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് നീചമായ ആക്രമണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകൻ്റെ കൈവെട്ടിയ സംഭവം അന്താരാഷ്ട്രതലത്തിൽ കേരളത്തെ വാർത്തകളിൽ അടയാളപ്പെടുത്തി. ആക്രമണത്തിനു തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിച്ച ടിജെ ജോസഫിൻ്റെ കൈകൾ തുന്നിച്ചേർക്കാനായി.

സംഭവത്തിനു ഒരു മാസത്തിനു ശേഷം 2010 ഓഗസ്റ്റ് 9ന് അദ്ദേഹത്തെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിൽ നിന്ന് പിരിച്ചു വിട്ടു. ടി ജെ ജോസഫിനെതിരെ കോളേജ് അധികൃതര്‍ കുറ്റപത്രം നൽകിയതോടെയായിരുന്നു സര്‍വകലാശാല സര്‍വീസിൽ നിന്ന് പിരിച്ചു വിട്ടത്. ഇതിനെതിരെ അദ്ദേഹം സര്‍വകലാശാല ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു.

സംഭവത്തിനു ഒരു മാസത്തിനു ശേഷം 2010 ഓഗസ്റ്റ് 9ന് അദ്ദേഹത്തെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിൽ നിന്ന് പിരിച്ചു വിട്ടു. ടി ജെ ജോസഫിനെതിരെ കോളേജ് അധികൃതര്‍ കുറ്റപത്രം നൽകിയതോടെയായിരുന്നു സര്‍വകലാശാല സര്‍വീസിൽ നിന്ന് പിരിച്ചു വിട്ടത്. ഇതിനെതിരെ അദ്ദേഹം സര്‍വകലാശാല ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു.

error: Content is protected !!