വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ സാക്ഷരതാ സമിതി യോഗം 11ന്

ജില്ലാ സാക്ഷരതാ സമിതി യോഗം ജനുവരി 11ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ചേമ്പറില്‍ ചേരും.

എബിസിഡി ക്യാമ്പ് 12ന്

ഇരിട്ടി നഗരസഭ, പായം, തില്ലങ്കേരി, മുഴക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി) ക്യാമ്പ് ജനുവരി 12ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഐടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുകയും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കി ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഉത്തരവിട്ടു.

ക്ഷേമനിധി ക്ഷേത്രവിഹിതം അടക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി കുടിശ്ശിക എന്നിവ അടക്കുന്നതിന് ജനുവരി 22ന് രാവിലെ 11 മണി മുതല്‍ നീലേശ്വരം മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍  ക്യാമ്പ് നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍കോട്, ഹോസ്ദുര്‍ഗ്, തളിപ്പറമ്പ് എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്രവിഹിതം ക്യാമ്പില്‍ അടക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം.

വഖഫ് സ്ഥാപനങ്ങള്‍ ബോഗ് രജിസ്ട്രേഷന്‍ നടത്തണം

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ഭക്ഷണ വിതരണം നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബോഗ്(ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) പദ്ധതിയില്‍ രജിസ്ട്രേഷന് അപേക്ഷിക്കണമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഭക്ഷണം നല്‍കുന്ന ആരാധനാലയങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന പദ്ധതിയാണ് ബോഗ്. ഫോണ്‍: 0497 2707037.

പട്ടയകേസുകള്‍ മാറ്റി

കലക്ടറേറ്റില്‍ ജനുവരി 10, 11 തീയതികളില്‍ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി(ദേവസ്വം) ലാന്റ് ട്രിബ്യൂണല്‍ പട്ടയകേസുകള്‍ യഥാക്രമം ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ജനുവരി 10ന് വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ഫെബ്രുവരി 14ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

എം സി കേസുകളുടെ വിചാരണ മാറ്റി

ജനുവരി 10ന് തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ ജനുവരി 23ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. ഫോണ്‍: 0490 2343500.

മ്യൂറല്‍ പെയിന്റിംഗ് പരിശീലനം

റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മ്യൂറല്‍ പെയിന്റിംഗില്‍ പരിശീലനം നല്‍കുന്നു. 18- 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 18ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9447713302

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ സഹിതം കുടിശ്ശിക അടക്കാനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ തൊഴില്‍ ഉടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കണം. ഫോണ്‍: 0497 2705197.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പഴശ്ശി അംശം മട്ടന്നൂര്‍ ദേശത്ത് റി സ നമ്പര്‍ 104/102ല്‍ പെട്ട 0.0040 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും ജനുവരി 15ന് രാവിലെ 11.30ന് പഴശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പഴശ്ശി  വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിമിരി അംശം തടിക്കടവ് ദേശത്ത് റി സ നമ്പര്‍ 65/1 എ 1 എയില്‍ പെട്ട 4.35 ആര്‍ വസ്തു ജനുവരി 16ന് രാവിലെ 11.30ന് തിമിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തിമിരി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത എരുവേശ്ശി അംശം ദേശത്ത് റി സ നമ്പര്‍ 8/336ല്‍ പെട്ട 1.5761 ഹെക്ടര്‍ വസ്തുവില്‍പെടുന്ന 0.4047 ഹെക്ടര്‍ വസ്തു ജനുവരി 19ന് രാവിലെ 11.30ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എരുവേശ്ശി വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ശ്രീകണ്ഠപുരം അംശം ചെരിക്കോട് ദേശത്ത് റി സ നമ്പര്‍ 66/102ല്‍ പെട്ട 0.0192 ഹെക്ടര്‍ വസ്തു ജനുവരി 23ന് രാവിലെ 11.30ന് ശ്രീകണ്ഠപുരം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ശ്രീകണ്ഠപുരം വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

error: Content is protected !!