ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കണമെന്ന് അമിത് ഷാ

ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു.

ഭീകരാക്രമണം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകൾ, സുരക്ഷ പ്രശ്‌നങ്ങൾ എന്നിവയും ഉന്നതല സുരക്ഷാ അവലോകന യോഗത്തിൽ ചർച്ച ചെയ്തു.

തുടർച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കരസേന മേധാവി, ജമ്മുകശ്മീർ ലെ. ഗവർണർ, വിവിധ സേനാ മേധാവികളൊക്കെ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!