ജാതി സർവേ നടത്താൻ ബിഹാർ സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി

ബിഹാറിൽ ജാതി സർവേ നടത്താമെന്ന് സുപ്രീംകോടതി. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി സർവേ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം തള്ളി. ഹർജി 29നു പരിഗണിക്കാനായി മാറ്റി.

ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത് 2023 ഒക്ടോബറിലാണ്. 63.13% പിന്നാക്കക്കാരാണ് റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തുള്ളത്. ഇന്ന് പരിഗണിച്ച കേസ് ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ്. സേളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്.

error: Content is protected !!