ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.

എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

error: Content is protected !!