ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, എം.കെ സ്റ്റാലിന്‍ , നിതീഷ് കുമാര്‍ തുടങ്ങി 14 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. നാളെ രാവിലെ 11:30 ന് ഓണ്‍ലൈനായാണ് യോഗം നടക്കുക.

മുന്നണിയുടെ കണ്‍വീനര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളും സഖ്യത്തിന്റെ തുടര്‍ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയാകും.

error: Content is protected !!