പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. രാവിലെ ക്ഷേത്രത്തില്‍ ചോറൂണിനും തുലഭാരത്തിനും അനുമതിയില്ല. വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17 ന് രാവിലെ 8 നാണ് മോദി ഗുരുവായൂരിൽ എത്തുക. 8.10 ന് ക്ഷേത്രദര്‍ശനം, അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് 8.45ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. അവിടെ പൊതു പരിപാടികളിൽ പങ്കെടുക്കും.

error: Content is protected !!