കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺ​ഗ്രസ് നടത്തിയ മാ‍ർച്ചിൽ സംഘർഷം. കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ്പ്രവർത്തകരെ പോലീസ് ബാരിക്കേട് വെച്ച് തടയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുകയാണ്. പ്രവർത്തകരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു. കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലവിൽ പ്രവർത്തകർ പിരിഞ്ഞു പോവാതെ കൂട്ടം കൂടി നിൽക്കുകയാണ്.

error: Content is protected !!