‘ആടുജീവിതം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് നായകനായ ‘ആടുജീവിത’ത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവറുമായി പുറത്തുവന്ന പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നജീബ് ആയി ഗംഭീര മേക്കോവറില്‍ എത്തിയ പൃഥ്വിരാജിന്റെ ലുക്ക് വൈറല്‍ ആയിരിക്കുകയാണ്. ഏപ്രില്‍ 10ന് ആണ് ചിത്രം തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. അമല പോള്‍, ശോഭ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഓരോ ശ്വാസവും പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അപ്ഡേഷനെ കുറിച്ച് ചോദിച്ചാണ് സിനിമാപ്രേമികള്‍ പോസ്റ്ററിന് താഴെ കമന്റുമായി എത്തുന്നത്. ഇതിനോടൊന്നും താരം പ്രതികരിച്ചിട്ടുമില്ല.

ബെന്യാമിന്റെ ‘ആടുജീവിതം’ സിനിമ ആകുമ്പോള്‍, നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്താന്‍ പോകുന്നത്. കെ.എസ്. സുനില്‍ ആണ് ഛായാഗ്രാഹകന്‍. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം.

error: Content is protected !!