കണ്ണൂര്‍ മണ്ഡലം നവകേരള സദസ്സ്: ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു

കണ്ണൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു. ചേലോറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആരോഗ്യ സദസ് കൗണ്‍സിലര്‍ കെ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രുതി ലക്ഷ്മണ്‍ അധ്യക്ഷത വഹിച്ചു. ചേലോറ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ധന്യ, സോണല്‍ സെക്രട്ടറി അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ഷാജ് എന്നിവര്‍ പങ്കെടുത്തു. നേത്ര പരിശോധന, രക്ത സമ്മർദ്ദം, ഷുഗർ, അനീമിയ പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണം എന്നിവയാണ് ആരോഗ്യ സദസ്സിന്റെ ഭാഗമായി നടത്തിയത്.

error: Content is protected !!