കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്ററിന്‍റെ സാങ്കേതിക തകരാര്‍ മൂലമുണ്ടായ അപകടത്തില്‍ ഒരു മരണം.  ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.

പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.

error: Content is protected !!