ഛത്തീസ്ഗഢിൽ പ്രചാരണത്തിനിടെ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തിസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപി നാരായണ്‍പൂര്‍ ജില്ലാ യൂണിറ്റ് വൈസ്പ്രസിഡന്റ് രത്തന്‍ ദുബേയാണ് കൊല്ലപ്പെട്ടത്. പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ദുബേയുടെ വിയോഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിനെ പ്രതിനീധികരിക്കുന്ന ദുബേ കൗശാല്‍ നഗറില്‍ പ്രചാരണം നടത്തുമ്പോഴാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടങ്ങിളിലായാണ് ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.

error: Content is protected !!