കേന്ദ്ര അവഗണന: മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇ പി ജയരാജന്‍

സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും ഇടത് എം പിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ജനുവരിയില്‍ പാര്‍ലമെന്റിന് മുന്നിലാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അങ്ങേയറ്റം ശത്രുതയാണ് കാണിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം പിമാര്‍ കേരളത്തിന്റെ ആവശ്യത്തിനുവേണ്ടി സംസാരിക്കുന്നില്ലെന്നും ഒരുമിച്ച് കേന്ദ്രത്തില്‍ നിവേദനം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പോലും അവര്‍ അംഗീകരിച്ചില്ലെന്നും ഇ പി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ ജനങ്ങളുടെ വികാരം ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ പുനസംഘടന ഡിസംബറില്‍ ഉണ്ടാവുമെന്നും ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും ഇപി വ്യക്തമാക്കി.

error: Content is protected !!