മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

എറണാകുളം മുനമ്പത്ത് വീണ്ടും ബോട്ടപകടം. ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ സിൽവർ സ്റ്റാർ‌ എന്ന ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങിപ്പോകുകയായിരുന്നു. നൗറിൻ എന്ന ബോട്ടാണ് സിൽ‌വർ സ്റ്റാറിൽ ഇടിച്ചത്.

error: Content is protected !!