സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

കൊച്ചിയിൽ സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്ക്. സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാൽ മുട്ടിന് താഴെ ആണ് ആസിഫ് അലിക്ക് പരിക്കേറ്റത്.

രോഹിത്ത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടൻ ആശുപത്രി വിട്ടു. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

error: Content is protected !!