റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഉത്സവകാലം മുൻ നിർത്തി ആണ് തിരുമാനം. റിപ്പോ നിരക്കിലെ മാറ്റം ഇല്ലായ്മ രാജ്യത്ത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാണെന്നതിന്റെ തെളിവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്ന നിലയിലാണ്. ഇത്തവണത്തെ പണ വായ്പാനയ യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്തുന്നതിനോട് യോജിച്ചില്ല. വരുന്ന രണ്ട് മാസം റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി മാര്‍ജിനല്‍, സ്റ്റാന്‍ഡിങ് ഫെസിലിറ്റി എന്നിവയുടെ നിരക്കിൽ മാറ്റം ഉണ്ടാകില്ല . യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും ഇവ തുടരും.

റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ സാധിക്കാത്ത സാഹചര്യത്തെ കോൺഗ്രസ് വിമർശിച്ചു. രാജ്യം വിലക്കയറ്റത്തെ മുഖാമുഖം അഭിമുഖികരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് പാർട്ടി മുഖ്യ വക്താവ് വ്യക്തമാക്കി.

error: Content is protected !!