കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൈവറ്റ് രജിസ്ട്രേഷൻ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2020 പ്രവേശനം) ഗവ. കോളജ് മാനന്തവാടി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത്  ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ – ഉൽ – ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ / ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ 06.10.2023ന് വെള്ളിയാഴ്ച, രാവിലെ 10.30 മുതൽ 2.30 വരെ കണ്ണൂർ സർവകലാശാലാ മാനന്തവാടി ക്യാമ്പസിൽ വച്ച് വിതരണം ചെയ്യുന്നതാണ്. ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.

പരീക്ഷാഫലം

ഒന്നാം വർഷ ബിരുദാനന്തര ബിരുദം (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി , ജൂൺ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  പുനർമൂല്യനിർണയം, സൂക്ഷ്‌മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 16/10/2023 വരെ സ്വീകരിക്കുന്നതാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട്അറിയിക്കുന്നതായിരിക്കും.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി എ ഫങ്ഷണൽ ഹിന്ദി (റെഗുലർ / സപ്ലിമെന്ററി), നവംബർ 2023 പ്രായോഗിക പരീക്ഷകൾ 05.10.2023, 06.10.2023 തീയതികളിലായി പയ്യന്നൂർ കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 1ന് ആരംഭിക്കും

രണ്ടാം വർഷ ബിരുദം (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, ഏപ്രിൽ 2023 പരീക്ഷകൾ നവംബർ ഒന്ന് മുതൽ ആരംഭിക്കും.

ശാസ്ത്ര ശിൽപ്പശാല ഒക്ടോബർ ഇന്ന് മുതൽ

കണ്ണൂർ സർവകലാശാല രസതന്ത്ര പഠന വിഭാഗവും ഇന്ത്യൻ അനലിറ്റിക്കൽ സൊസൈറ്റി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര ശില്പശാല ഒക്ടോബർ നാലിന്‌ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ  പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ഒക്ടോബർ 4,5,6 തീയതികളിലായി പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിൽ വെച്ച് നടക്കുന്ന ശില്പശാലയിൽ എൻ ഐ ഐ എസ് ടി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ. സുരേഷ് സി എച്ച് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ചിന്തലപ്പള്ളി ശ്രീനിവാസ്, ഡോ. വിജയലക്ഷ്മി കെ പി, ഡോ. ആർ. രാജീവ്, ശ്രീ. രാകേഷ് രഞ്ജൻ, ഡോ. റെജി വർഗ്ഗീസ്, ഡോ. കലൈവണൻ നാഗരാജൻ, ഡോ. ജതീഷ് കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും

എം എഡ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന രണ്ടു വർഷ എം എഡ് പ്രോഗ്രാമിന് (2023 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബി എഡ് അല്ലെങ്കിൽ തത്തുല്യ യോഗത്യയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച 4 വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യുകേഷൻ ഡിഗ്രി പ്രോഗ്രാം (B.EI.Ed, B.Sc.Ed, B.A.Ed) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ 10.10.2023 വരെ വകുപ്പ തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ്, ധർമ്മശാല, കണ്ണൂർ, 670567 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷാ ഫീസിൻ്റെ ഓൺലൈൻ പെയ്മെൻ്റ് രശീതി അടക്കം ചെയ്യേണ്ടതാണ്. ഫോൺ: 0497-2781290. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!