മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ഒക്ടോബർ 4 ബുധനാഴ്ച വരെ   തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് പ്രദേശങ്ങളിൽ മീൻ പിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

error: Content is protected !!