ആന്തൂര്‍ നഗരസഭ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ആന്തൂര്‍ നഗരസഭയിലെ ധര്‍മ്മശാല-പറശ്ശിനിക്കടവ് റോഡിന് ഭാഗത്തുള്ള വിവിധ റോഡുകള്‍ നവീകരിക്കുന്നു. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എം വി ഗോവിന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. 4.38 കോടി രൂപയാണ് നവീകരണ പ്രവൃത്തികള്‍ക്കായി വ്യവസായ വകുപ്പ് അനുവദിച്ചത്. 1.9 കി. മീ റോഡ് കോണ്‍ക്രീറ്റും 200 മീറ്റര്‍ റോഡ് ടാറിങ്ങും ചെയ്യും.

പ്രദേശത്തുകാരുടെ വര്‍ഷങ്ങളായുള്ള പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് റോഡുകളുടെ പ്രവൃത്തി നടക്കുക. ഏഴ് റോഡുകളാണ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിക്കുന്നത്. നഗരസഭ ഓഫീസിന് മുന്‍വശത്തുള്ള കല്‍ക്കോ-നിഫ്റ്റ് റോഡും വ്യവസായ പ്ലോട്ടിന് ഇടയിലുള്ള ആറ് റോഡുകളും ഇതിന്റെ ഭാഗമായി ഗതാഗത യോഗ്യമാക്കും.

error: Content is protected !!