കണ്ണൂരിൽ പൊലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​നെ എ​സ് ഐ​യെ​യും പൊ​ലീ​സു​കാ​രെ​യും ക്ല​ബി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. ക​ണ്ണൂ​ർ ടൗ​ൺ എ​സ് ​ഐ സി എ​ച്ച് ന​സീ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് അ​ത്താ​ഴ​ക്കു​ന്നി​ൽ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കിട്ട് ആ​റ​ര​യോ​ടെ പ​ട്രോ​ളി​ങ്ങി​നി​ടെ അ​ത്താ​ഴ​ക്കു​ന്നി​ലെ ക്ല​ബി​ൽ കു​റ​ച്ചു​പേ​ർ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ക്കാ​ൻ ക​യ​റി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സു​കാ​ർ പ​റ​ഞ്ഞു.

മദ്യപാനം തടഞ്ഞ പൊലീസുമായി മദ്യപര്‍ വാക്കേറ്റത്തിലായി. തുടര്‍ന്നാണ് പുറത്തുനിന്ന് ക്ലബ്മുറി പൂട്ടിയിട്ട് ക്രൂരമായി ഇടിച്ചത്. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസുകാര്‍ നാലുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

കുഞ്ഞിപ്പള്ളി ഓലാട്ടുചാല്‍ കൃഷ്ണപ്രിയ നിവാസില്‍ അഭയ് (22), കോട്ടാളി ഗീതാലയത്തില്‍ അഖിലേഷ് (26), വള്ളുവക്കണ്ടി അന്‍സീര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ക്ലബിനകത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ആക്രമണത്തില്‍ എസ്‌ഐ സിഎച്ച് നസീബിന് തോളെല്ലിന് പരിക്കേറ്റു. ഇദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!