വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 26 ശനി രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി ഒറ്റത്തവണ രജിസ്‌ട്രേഷൻ  നടത്തുന്നു. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസ്സിൽ താഴെ. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്‌സ് ഐ.ഡി/ പാസ്‌പോർട്ട്/ പാൻ കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം.  ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. ഫോൺ: 0497  2707610, 6282942066.


താൽക്കാലിക നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്‌പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത  ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ മാത്ത്മാറ്റിക്‌സ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത മാത്ത്മാറ്റിക്സ് ബിരുദാന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 9497763400.

ഇന്നത്തെ പരിപാടി (26/08/2023)

ജില്ലാ സാക്ഷരതാ മിഷന്റെയും ഹെൽത്ത് ലൈൻ സുരക്ഷാ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള തുടർവിദ്യാഭ്യാസ ശിൽപശാലയും ഓണാഘോഷവും: ഐ എം എ ഹാൾ-12 മണി.

error: Content is protected !!