കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം  സെമസ്റ്റർ എം എസ് സി കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി), എം എസ് സി ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി)- (ജോയിൻറ്  സി എസ് എസ് – റെഗുലർ) നവംബർ  2022  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.   ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്തംബർ  13   ന്  വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.

 

അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്കായിരിക്കും നിയമനം. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം സെപ്തംബർ 1 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ അഭിമുഖത്തിനായി എത്തണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

എസ് സി / എസ് ടി സ്‌പെഷ്യൽ അലോട്ട്മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള എസ് സി / എസ് ടി സ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ സെപ്തംബർ 4 വൈകുന്നേരം 5 മണിക്ക് മുൻപായി ഫീസടച്ച് അതാതു കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.

 

പരീക്ഷാഫലം

  • നാലാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2023 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 13-09-2023 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

 

  • എട്ടാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി), മെയ്  2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ,  12/09/2023 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

 

  • നാലാം സെമസ്റ്റർ എം.എസ്.സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫോർമാറ്റിക്സ് (റഗുലർ -ന്യൂ ജനറേഷൻ) ഏപ്രിൽ- 2023 പരീക്ഷകളുടെ ഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 13/09/2023  വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.

 

സംരംഭങ്ങൾക്കാവശ്യം ടെക്‌നോളജിയും ഇന്നോവേഷനും: അജിത്ത് ബാലകൃഷ്ണൻ

ടെക്‌നോളജിയും ഇന്നോവേഷനും ഒരുമിപ്പിച്ചാൽ സംരംഭങ്ങൾ വിജയകരമാകാൻ സാധിക്കുമെന്ന് അജിത്ത് ബാലകൃഷ്ണൻ. സർവകലാശാലാ ആസ്ഥാനത്ത് അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ സഹായത്തോടുകൂടി നിർമിച്ച കണ്ണൂർ സർവകലാശാല ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷന്റെയും ഇന്നോവേറ്റ് ആൻഡ് എലിവേറ്റ് എന്ന പരിപാടിയുടെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡിഫ് മെയിൽ സ്ഥാപകനും കണ്ണൂർ സ്വദേശിയുമായ അജിത്ത് ബാലകൃഷ്ണൻ കണ്ണൂർ സർവകലാശാല ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്ററിന്റെ മുഖ്യ ഉപദേശകൻ കൂടിയാണ്.

 

കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിലാണ് ഹൈസ്പീഡ് ഇന്റർനെറ്റ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജമാക്കിയിട്ടുള്ള ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. കഫ്തീരിയ ഉൾപ്പെടെയുള്ള സകാര്യങ്ങൾ ലഭ്യമാകുന്ന കേന്ദ്രത്തിൽ ഒരേ സമയം മുപ്പതിലധികം കമ്പനികൾക്ക് പ്രവർത്തിക്കാൻ സൗകര്യമുണ്ട്. 2013 മുതൽ കണ്ണൂർ സർവകലാശാല നടപ്പിലാക്കിവരുന്ന സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്ക് ഒരു പുതിയ കാൽവെപ്പ് ആയാണ് കണ്ണൂർ സർവകലാശാലയുടെ പ്രസ്തുത കേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി സെക്ഷൻ 8 കമ്പനിയായാണ് ഈ കേന്ദ്രം തുടങ്ങുന്നത്. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് 60 ഓളം സംരംഭങ്ങൾക്ക് ഇതിനോടകം തന്നെ കണ്ണൂർ സർവകലാശാല പിന്തുണ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംരംഭകത്വ ഗവേഷണ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സർവകലാശാലാ ആസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള ഒരു കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഈ കേന്ദ്രത്തിൽ നൽകിവരുന്നത്. മെൻ്റർഷിപ്പ് സൗകര്യവും, ഓഫീസ് സൗകര്യവും ഉൾപ്പെടെ സംരംഭങ്ങൾക്കും അതുസംബന്ധിച്ച ഗവേഷണങ്ങൾക്കുമായി വ്യത്യസ്ത തരത്തിലുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നൽകാനാണ് കണ്ണൂർ സർവകലാശാല ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷനിലൂടെ സർവകലാശാല ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്ക് കൂടുതൽ സംരംഭക സാധ്യതകൾ തുറന്നുകൊടുക്കുകയും അതുവഴി നാടിൻറെ സുസ്ഥിരമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുകയുമാണ് ഈ കേന്ദ്രം വഴി സർവകലാശാല പ്രധാനമായും ലക്ഷ്യമിടുന്നത്.

 

താവക്കര ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ സർവകലാശാലാ പ്രൊ വൈസ് ചാൻസലർ  പ്രൊഫ. എ സാബു അധ്യക്ഷത വഹിച്ചു. സർവകലാശാലാ എന്റർപ്രണർ ഷിപ്പ്‌ കോഡിനേറ്റർ ഡോ. യു ഫൈസൽ സ്വാഗതവും റീഷ്ണ രത്നാകരൻ ആമുഖ പ്രഭാഷണവും നടത്തി. രേണു കുര്യൻ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ഐ ഇ ഡി സി കോഡിനേറ്റർ ഡോ. ടി കെ മുനീർ നന്ദി പറഞ്ഞു. വിവിധ പഠനവകുപ്പുകളിലെ അധ്യാപരും വിദ്യാർത്ഥികളും സംരംഭകരും സർവകലാശാലാ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

PFA

 

തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിൽ റിസർച്ച് സൂപ്പർവൈസർമാരായി അംഗീകാരം നേടുന്നതിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20.09.2023  വൈകുന്നേരം 5 മണി വരെ നീട്ടി. സർവകലാശാലയ്ക്ക് കീഴിലുള്ള അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ള  അധ്യാപകർ / ശാസ്ത്രജ്ഞർ എന്നിവർക്ക് ഒപ്പം ചേർത്തിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 20.09.2023  വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ  പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 1ന് പഠനവകുപ്പിൽ എത്തണം.

error: Content is protected !!