കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം എഡ്‌ (സി ബി സി എസ് എസ്) റെഗുലർ / സപ്ലിമെന്ററി, മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 05.09.2023 മുതൽ 08.09.2023 വരെയും പിഴയോടുകൂടെ 12.09.2023 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

 

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ,  13.09.2023 ന് ആരംഭിക്കുന്ന  ഒന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ  അനലിറ്റിക്സ്  ഡിഗ്രി , ഒക്ടോബർ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

പരീക്ഷാ ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ  രണ്ടാം  സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ് )  ( സി ബി സിഎസ്എസ് ), റെഗുലർ, മെയ് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 

സപ്ലിമെന്ററി പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവകലാശാല ഐ ടി പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എം സി എ ഡിഗ്രി (സി സി എസ് എസ്) സപ്ലിമെന്ററി (2018 അഡ്മിഷൻ),   നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 5 മുതൽ 8 വരെയും പിഴയോട് കൂടെ സെപ്തംബർ 12 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയുടെ മാനേജ്‌മെന്റ് പഠനവകുപ്പിലെയും സെന്ററുകളിലെയും എം ബി എ പ്രോഗ്രാമിന് ഒഴിവുവന്ന എസ് സി / എസ് ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 24 ന് പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ വച്ച് നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നിവ നിർബന്ധമില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

error: Content is protected !!