കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം 

കായിക വിദ്യാഭ്യാസ വകുപ്പിലെ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ / സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് , മെയ് 2023  പരീക്ഷകൾക്ക് സെപ്റ്റംബർ 01 വരെ പിഴയില്ലാതെയും സെപ്റ്റംബർ 02 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.

സീറ്റ് വർധനവ്

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണത്തിൽ വർധനവ് ആവശ്യമുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകൾ അതിനുള്ള അപേക്ഷ ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപായി registrar@kannuruniv.ac.in എന്ന വിലാസത്തിലേക്ക് പ്രിൻസിപ്പാൾ മുഖാന്തരം മെയിൽ അയക്കേണ്ടതാണ്. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

അസിസ്റ്റന്റ്  പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം  ക്യാമ്പസിലെ മാനേജ്‌മെന്റ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 4 ന് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എത്തണം.

 

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ  പ്രോഗ്രാമിൽ ഇ ടി ബി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 23ന് പഠനവകുപ്പിൽ ഹാജരാകണം.

error: Content is protected !!