പ്രൊഫ. ജോബി കെ ജോസ് കണ്ണൂർ സർവകലാശാലാ രജിസ്ട്രാറായി ചുമതലയേറ്റു

കണ്ണൂർ സർവകലാശാലാ രജിസ്ട്രാറായി പ്രൊഫ. ജോബി കെ ജോസ്ചുമതലയേറ്റു. ഒന്നരവർഷക്കാലമായി രജിസ്ട്രാറുടെ ചുമതല വഹിക്കുകയാണ്. കണ്ണൂർ സർവകലാശാലയുടെ സെനറ്റംഗവും മുൻ റിസർച്ച് ഡയറക്ടറും സ്റ്റാറ്റിസ്റ്റിക്ക്സ് പഠനവകുപ്പ് മേധാവിയുമായിരുന്നു. പാലാ സെന്റ് തോമസ് കോളേജിൽ നിന്നും എം എസ് സിയും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും എം ഫിലും പി എച്ച് ഡിയും നേടി.

2001 മുതൽ 2015 വരെ കോഴിക്കോട് ദേവഗിരി കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ജോബി കെ ജോസ് 2015  ലാണ് കണ്ണൂർ സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്ക്സ് പഠനവകുപ്പിൽ അധ്യാപകനായി എത്തുന്നത്. 2015 മുതൽ തന്നെ സ്റ്റാറ്റിസ്റ്റിക്ക്സ് പഠനവകുപ്പ് മേധാവിയായിരുന്ന പ്രൊഫ. ജോബി കെ ജോസ് ദേശീയ , അന്തർദേശീയ ജേർണലുകളിലായി ഇരുപത്തിയഞ്ചോളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ 3 പേർ പ്രൊഫ. ജോബി കെ ജോസിനു കീഴിൽ വിജയകരമായി ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശിയാണ്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആനി സബിത പോൾ ആണ് ഭാര്യ.

error: Content is protected !!