കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവകലാശാലയും ജനീവ സർവകലാശാലയും തമ്മിലുള്ള അക്കാദമിക സഹകരണങ്ങൾക്ക് ധാരണയായി

 

കണ്ണൂർ സർവകലാശാലയും സ്വിറ്റ്‌സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പു വച്ചു. ഇതനുസരിച്ചു് കണ്ണൂർ സർവകലാശാലയിലെ ഇക്കോളജി, ഇഥോളജി ആൻഡ് എപ്പിഡെമിയോളജി ലബോറട്ടറി, പശ്ചിമഘട്ട പഠന കേന്ദ്രം എന്നിവയും ജനീവ സർവകലാശാലയിലെ മോഡലിംഗ് ഫോർ ഹ്യൂമൺ ആൻഡ് നേച്ചർ ഇൻറ്ററാക്ഷൻസ് ഗ്രൂപ്പും വിവിധ ഗവേഷണ  മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൈമാറ്റം, കൂട്ടായ ഗവേഷണ പ്രവർത്തനങ്ങൾ, ബിരുദാനന്തര, ഗവേഷക വിദ്യാർത്ഥികളുടെ മേൽനോട്ടം, സെമിനാറുകളിലും മറ്റ് അക്കാദമിക പരിപാടികളിലുമുള്ള പരസ്പര പങ്കാളിത്തം തുടങ്ങിയവയാണ് ധാരണാപത്രം അനുസരിച്ചുള്ള പ്രധാന പ്രവർത്തനങ്ങൾ. കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠന വകുപ്പിലെ ഡോ. ജോസഫ് എരിഞ്ചേരി, പശ്ചിമഘട്ട പഠന കേന്ദ്രം ഡയറക്ടർ പ്രൊഫ. പ്രസാദൻ പി. കെ., ജനീവ സർവകലാശാലയിലെ ഡോ. തക്കുയ ഇവാമുറ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കണ്ണൂർ സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് ജനീവ സർവകലാശാലക്ക് വേണ്ടി ഡോ. തക്കുയ ഇവാമുറ എന്നിവർ ധാരണാപത്രത്തിൽ ഒപ്പു വച്ചു.

 

പി ജി മൂന്നാം  അലോട്ട്മെന്റ് 

 

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2023 -24  അധ്യയന വർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ്  സർവകലാശാല വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും     ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോ ഡൌൺലോഡ് ചെയ്ത് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി 18.08.2023 വൈകുന്നേരം  അഞ്ച് മണിക്കുള്ളിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

 

വാക്ക് – ഇൻ – ഇൻ‌റർവ്യൂ

 

കണ്ണൂർ സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റൻ‌റ് പ്രൊഫസർ തസ്തികയിലുള്ള ഒരു ഒഴിവിലേക്കുള്ള നിയമനത്തിനായി (മണിക്കൂർ വേതനാടിസ്ഥാനത്തിൽ ) ആഗസ്ത് 22 ന് (ചൊവ്വാഴ്ച)  വാക്ക് – ഇൻ – ഇൻ‌റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 9447804027 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

സ്പോട്ട് അഡ്മിഷൻ 

 

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെൽഫിനാൻസിങ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ എസ് സി /എസ് ടി  ഉൾപ്പടെയുള്ള എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന് വേണ്ടി ആഗസ്ത് 17,18 ,19  തിയ്യതികളിൽ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവിധ കാരണങ്ങളാൽ അലോട്മെന്റിൽ നിന്നും പുറത്തായവർക്കും നിലവിൽ പ്രവേശനം നേടിയവർക്കും , ഇതുവരെ പ്രവേശനം  ലഭിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.ഇതിനകം അഡ്മിഷൻ ലഭിച്ചവർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജിൽ പ്രവേശനം ഉറപ്പു വരുത്തിയതിന്  ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളേജിൽ പ്രവേശനം ലഭിച്ച കോളേജിൽ നിന്നും ടി സി വാങ്ങേണ്ടതുള്ളൂ. 21.08 .2023  മുതൽ 23.08 .2023 വരെയാണ് സെൽഫിനാൻസിങ് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.

 

അസിസ്റ്റന്റ് പ്രൊഫസർ

 

കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ റൂറൽ ആന്റ് ട്രൈബൽ സോഷ്യോളജി പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 18-08-2023 ന് രാവിലെ  11 മണിക്ക് വകുപ്പ് മേധാവി മുൻപാകെ എത്തണം.

 

അസിസ്റ്റന്റ്  പ്രൊഫസർ

 

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം  ക്യാമ്പസിലെ മാനേജ്‌മെന്റ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 4 ന് രാവിലെ 10 മണിക്ക് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എത്തണം.

 

ക്ലാസുകൾ 17 ന് ആരംഭിക്കും

 

2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ & സ്പോർട്സ് സയൻസസിൽ ആരംഭിച്ച ആദ്യ ബാച്ച് ഇന്റഗ്രേറ്റഡ് എം പി ഇ എസ് പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ 17/08/2023  മുതൽ ആരംഭിക്കുന്നതാണ്.

 

തീയതി നീട്ടി 

 

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2023 ) പരീക്ഷയ്ക്ക് ഓൺലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ , ഫീസ് സ്റ്റേറ്റ്മെന്റ് ,അപേക്ഷകളുടെ പ്രിന്റൗട്ട് എന്നിവ സർവകലാശാലയിൽ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 17  വരെ നീട്ടി

 

ടൈംടേബിൾ

 

26.09.2023 ന്  ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡി സി പി (മെയ് 2023 ) പരീക്ഷകളുടെയും , 11.09.2023 ന് ആരംഭിക്കുന്ന ബി കോം അഡിഷണൽ കോ ഓപ്പറേഷൻ (പ്രൈവറ്റ്  രജിസ്ട്രേഷൻ) , ഏപ്രിൽ 2023 പരീക്ഷകളുടെയും ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

 

മൂല്യ നിർണ്ണയ ക്യാമ്പിൽ ഹാജരാകണം

 

രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യ നിർണ്ണയത്തിന് നിയമന ഉത്തരവ് ലഭിച്ച മുഴുവൻ അധ്യാപകരും നിർബന്ധമായും മൂല്യ നിർണ്ണയ ക്യാമ്പിൽ  ഹാജരാകേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. , നിയമന ഉത്തരവ് ലഭിച്ച എല്ലാ  അധ്യാപകരും  മൂല്യ നിർണ്ണയ ക്യാമ്പിൽ ഡ്യൂട്ടിക്ക് ഹാജരായി എന്ന കാര്യം എല്ലാ കോളേജ് പ്രിൻസിപ്പൾമാരും ഉറപ്പ് വരുത്തേണ്ടതാണ്.

 

പരീക്ഷാ ഫലം

 

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി ബി എ സ്പെഷ്യൽ , നവംബർ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന , സൂക്ഷ്മ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി ഓഗസ്റ്റ് 23 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം

 

ഡിഗ്രി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാം

 

2019/2020 വർഷങ്ങളിൽ റഗുലർ കോളേജുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന്‌ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്‌ ഗ്രേസ് മാർക്ക്, റീ വാലുവേഷൻ / ഇമ്പ്രൂവ്മെന്റ്‌ റിസൾട്ട് എന്നിവ ഫൈനൽ ഗ്രേഡ്കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി ഉപയോഗിക്കേണ്ടതാണ്.

സീറ്റൊഴിവ്

 

  • കണ്ണൂർ സർവകലാശാലാ സെന്ററുകളിലെ എം ബി എ പ്രോഗ്രാമുകളുടെ സ്പോട്ട് അഡ്മിഷന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ ആഗസ്ത് 18 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിൽ വച്ച് നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നിവ നിർബന്ധമില്ല. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്തുതന്നെ പാലയാട് ക്യാമ്പസിൽ എത്തണം.

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ജനറൽ  വിഭാഗത്തിൽ 2 സീറ്റുകൾ ഒഴിവുകളുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50 % മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 21.08.2023 (തിങ്കൾ) രാവിലെ 10. 30  ന് വകുപ്പ് മേധാവിക്ക് മുൻപാകെ നേരിട്ട് എത്തണം. ഫോൺ: 9663749475

  • കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം എ മ്യൂസിക്  പ്രോഗ്രാം 2023 -24  വർഷത്തേക്കുള്ള  പ്രവേശനത്തിന് ഏതാനും സീറ്റുകൾ  ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 18-08-2023 ന് രാവിലെ  10.30 മണിക്ക് വകുപ്പ് മേധാവി മുൻപാകെ എത്തണം. ഫോൺ: 9895232334

  • കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ 5 ഇയർ ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിൽ ജനറൽ, എസ് സി, എസ് ടി, മുസ്ലിം, ഒ ബി സി, ഇ ഡബ്ള്യൂ എസ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 18 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 7510396517

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എൻ ആർ ഐ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോൺ: 9746602652, 9946349800

  • പയ്യന്നൂർ  സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ്  സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ്പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ് /കെമിസ്ട്രി ബിരുദമാണ് യോഗ്യത. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 18 .08.2023 രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ് ഇ ബി സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 18.08.2023 വെള്ളി രാവിലെ 11:00 മണിക്ക് മുന്പായി എത്തണം. ഫോൺ: 9110468045

 

  • കണ്ണൂർ സർവകലാശാല, ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് പട്ടിക ജാതി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സെർട്ടിഫിക്കറ്റുകൾ സഹിതം 18/08/2023 ന്  വെള്ളിയാഴ്ച്ച രാവിലെ 11 .00  മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണ ക്രമം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷയ്ക്ക്  ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 8593950384

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ. ആന്ത്രോപോളജിക്ക്  ഒരു എസ് സി ബി സി സീറ്റ് ഒഴിവുണ്ട്. എസ് സി ബി സി യുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും പരിഗണിക്കും യോഗ്യരായവർ 18-08-2023 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫികറ്റുകൾ സഹിതം എത്തണം. ഫോൺ:9447380663.

  • കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ഹിസ്റ്ററി പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 17 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 8157083710 , 9446607142

error: Content is protected !!