കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി പ്രവേശനം; അപേക്ഷയിലെ തെറ്റ് തിരുത്താൻ 

2023 -24 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രവേശനത്തിനുള്ള അപേക്ഷ നൽകിയവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 02 .08 .2023 മുതൽ 11 .08 .2023 വരെ അവസരമുണ്ട് . ഓപ്ഷൻസ് പുനഃക്രമീകരിക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ല. കൂടാതെ ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കാൻ 02. 08. 2023 മുതൽ 11. 08. 2023 വരെ അവസരമുണ്ട്.

ബിരുദ പ്രവേശനം നാലാം അലോട്മെന്റ് 

2023 -24  അധ്യയന വർഷത്തിലെ  അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള നാലാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ പ്രൊഫൈൽ ലോഗിൻ ചെയ്തു അലോട്മെന്റ് വിവരങ്ങൾ അറിയേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി ഇതുവരെ ഓൺലൈനായി  അപേക്ഷ സമർപ്പിക്കാത്ത എസ് സി /എസ് ടിവിഭാഗക്കാർക്ക്  അപേക്ഷ സമർപ്പിക്കുവാൻ 05.08.2023  വരെ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  സർവകലാശാല  വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ തിയതി

രണ്ടാം സെമസ്റ്റർ ബി എസ് സി കെമിസ്ട്രി ഏപ്രിൽ 2023, പ്രായോഗിക പരീക്ഷകൾ, ആഗസ്റ്റ്  4 മുതൽ ആഗസ്റ്റ് 14  വരെ  അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രൊജക്ട് / വൈവ-വോസി 

സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും, സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി(സി ബി എസ് എസ് -റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 08.08.2023 ന് വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

5 വർഷ കാലാവധിയിൽ അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ജിയോഗ്രഫി, ഐ ടി, സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് എന്നീ പഠനവകുപ്പുകളിൽ നടത്തുന്ന ന്യൂ ജനറേഷൻ കോഴ്‌സുകളിലേക്ക് 5 വർഷ കാലാവധിയിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11 / 08 / 2023

റാങ്ക്ലിസ്റ്റ് 

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും എം ബി എ പ്രോഗ്രാമുകളുടെ 2023 – 24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി ക്യാമ്പസിൽ എം എസ് സി അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 07.08.2023  രാവിലെ 11:00 മണിക്ക് മുൻപ് പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാല ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ  മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ (എസ് ടി) , മുന്നോക്ക സംവരണ (ഇ ഡബ്ള്യൂ എസ്) വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ  യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 04/08/2023 ന്  വെള്ളിയാഴ്ച്ച രാവിലെ 11 .00  മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണ ക്രമം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷയ്ക്ക്  ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.

  • കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ  എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.   അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 04-08-2023  -ന് രാവിലെ 10:30  മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ എത്തണം. ഫോൺ: 9847421467

  • കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 3-ന് ഉച്ചക്ക് രണ്ടുമണിക്കകം  വകുപ്പ് മേധാവിക്ക്  മുൻപാകെ എത്തണം. അല്ലാത്തപക്ഷം പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കുന്നതാണ്. മേൽ പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ  അനുവദനീയമായ മറ്റു വിഭാഗങ്ങളിൽപ്പെട്ടവരെ പരിഗണിക്കുന്നതാണ്. ഫോൺ: 9895649188

  • കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി / എസ് ടി / മുസ്ലിം എന്നീ വിഭാഗങ്ങളിലും മറ്റ് വിഭാഗങ്ങളിലുമായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി ബി എ /ബി എസ് സി പാസ്സായവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 03.08.23 (ബുധനാഴ്ച്ച) രാവിലെ 10.30 മണിക്ക്‌ വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. ഫോൺ :8921288025, 8289918100

  • കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ ബോട്ടണി പഠന വകുപ്പിലെ എം എസ് സി പ്രോഗ്രാമിൽ എസ് ടി സംവരണ സീറ്റുകൾ  ഒഴിവുണ്ട്.  യോഗ്യരായവർ ഓഗസ്റ്റ് 3ന് (വ്യാഴം) രാവിലെ  10:30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി ക്യാമ്പസിൽ എത്തണം.

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്,  എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ പ്രോഗ്രാമുകളിൽ എസ് സി/ എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ 04.08.2023 (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ഹാജരാകണം.

  • കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ഫൈവ് ഇയർ ഇൻറ്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിൽ ജനറൽ, എസ് സി, എസ് ടി, ഒ ബി സി, മുസ്ലിം, ഇ ഡബ്ള്യൂ എസ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ ആഗസ്ത് 4 ന് രാവിലെ 10 മണിക്ക് p അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ എസ് സി /ഈഴവ /തീയ്യ/ ബില്ലവ/ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം   03.08.2023 ഉച്ചക്ക് 2 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ നമ്പർ : 9663749475

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ എക്കണോമിക്സ് പ്രോഗ്രാമിന് 2 എസ് സി സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 03-08-2023 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫികറ്റുകൾ സഹിതം എത്തണം. ഫോൺ:9400337417

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോൺ: 9746602652, 9946349800

  • കണ്ണൂർ സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 4ന് പഠനവകുപ്പിൽ ഹാജരാകണം.

error: Content is protected !!