കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍

കോണ്‍ഗ്രസിലെ മറ്റൊരു പ്രധാന സ്ഥാനത്തേക്ക് സംഘടന ചുമതലയുള്ള കെപിസിസി സെക്രട്ടറി കെസി വേണുഗോപാലിനെ നിയോഗിക്കാന്‍ സാധ്യതയേറി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് കെസി വേണുഗോപാലിനെ പരിഗണിക്കുന്നത്.

രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും ഉള്‍പ്പെടുത്തും. മുതിര്‍ന്ന നേതാവും നേരത്തെ ജി 23 ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മനീഷ് തിവാരിയുടെ പേരും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എങ്കിലും കെസി വേണുഗോപാലിന് തന്നെയാണ് സാധ്യതയേറെ.

ദേശീയ തലത്തില്‍ കെസി വേണുഗോപാലിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് ഈ വളര്‍ച്ചയില്‍ വിയോജിപ്പുകളുണ്ടായിരുന്നു. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെസി വേണുഗോപാല്‍. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെസി വേണുഗോപാലിനെതിരെ കനത്ത വിമര്‍ശനമാണ്  ഉയര്‍ന്നത്.

error: Content is protected !!