ചുമതലയേല്‍ക്കാനെത്തിയ വിസിയെ തടഞ്ഞ് എസ്എഫ്‌ഐ: ക്യാംപസില്‍ കടന്നത് പൊലീസ് സംരക്ഷണത്തില്‍

സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിസയെ തടഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത്.

സിസ തോമസ് ക്യാമ്പസിലേക്ക് എത്തിയ സമയം മുതല്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് സിസ കെടിയു ക്യാമ്പസിലേക്ക് എത്തിയത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

തുടര്‍ന്ന് പൊലീസ് വലയം തീര്‍ത്ത് കാറില്‍ നിന്നും കാല്‍നടയായിട്ടാണ് ക്യാമ്പസിലേക്ക് കയറിയത്. പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ് പറഞ്ഞു. സര്‍വകലാശാല ജീവനക്കാരും തടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും സിസി തോമസ് പറഞ്ഞു.

You may have missed

error: Content is protected !!