സ്പ്രിംഗ്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞില്ല, ശിവശങ്കറിന് ഗൂഢോദ്ദേശ്യം ഇല്ലായിരുന്നു: രണ്ടാം അന്വേഷണ സമിതി റിപ്പോര്‍ട്ട്

സ്പ്രിംഗ്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെയെന്ന് രണ്ടാം അന്വേഷണ സമിതി റിപ്പോര്‍ട്ട്. മൂന്നംഗ സമിതി റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കരാര്‍ നല്‍കുന്നതിന് സ്പ്രിംഗ്ലറിനെ കുറിച്ച്‌ ഐടി വകുപ്പില്‍ കൃത്യമായ ഫയല്‍ പോലും ഉണ്ടായിരുന്നില്ലെന്നും രണ്ടാം സമിതിയുടെ റിപ്പോര്‍ട്ട്.

സ്പ്രിംഗ്ലര്‍ കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ രണ്ടാം സമിതി തള്ളിയെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ സംബന്ധിച്ച്‌ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ഗൂഢോദ്ദേശ്യം ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയംഡാറ്റ സുരക്ഷിതമാക്കിയില്ല. കരാര്‍ നല്‍കുന്നതിന് മുന്‍പ് സ്പ്രിംഗ്ലറിന്‍റെ ശേഷി വിലയിരുത്തിയില്ല തുടങ്ങിയ വീഴ്ചകളും ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

error: Content is protected !!