ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്തല്‍: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി രണ്ടാഴ്ച്ച കൂടി അനുവദിച്ചു

രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ രണ്ടാഴ്ച കൂടി കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രിംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി.

ചില ഒഴിവുകള്‍ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതിയലക്ഷ്യ നടപടിക്ക് തല്‍ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സെപ്റ്റംബര്‍ മാസം 39 ഒഴിവുകള്‍ നികത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ഇത് സുപ്രീംകോടതി മുഖവിലക്കെടുക്കെടുത്തില്ല.

error: Content is protected !!