മംഗലൂരുവിലെ നിപ ആശങ്ക ഒഴിഞ്ഞു: ലാബ് ടെക്‌നീഷ്യന്‍റെ പരിശോധനാ ഫലം നെഗറ്റീവ്

മംഗലൂരുവില്‍ ചികിത്സയിലുള്ള കര്‍ണാടക സ്വദേശിക്ക് നിപ വൈറസ് ബാധയില്ല. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായ ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. പൂനെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്.

കോവിഡ്, നിപ കിറ്റുകള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ജീവനക്കാരനായ യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ മലയാളികളുമുണ്ടായിരുന്നു. ഇതോടെ, മംഗളൂരുവില്‍ നിപ ഭീതി പരക്കുകയും കേരളത്തില്‍നിന്നുള്ളവര്‍ക്ക്​ കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു.

error: Content is protected !!