താലിബാന്‍റെ സ്​ത്രീകളോടുള്ള സമീപനം: അഫ്‌ഗാനെതിരായ ടെസ്റ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ചരിത്ര ടെസ്റ്റ് മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്‍മാറി.

താലിബാന്‍ സ്​ത്രീകള്‍ ക്രിക്കറ്റ്​ കളിക്കുന്നതിനെ എതിര്‍ത്ത്​ രംഗത്തെത്തിയതോടെയാണ്​ ക്രിക്കറ്റ്​ ആസ്​ട്രേലിയയുടെ പിന്മാറ്റം.

ഹോബാര്‍ട്ടിലെ ബ്ലണ്ട്​സ്​റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ട്​ പോവാനാവില്ലെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു. നവംബര്‍ 27നായിരുന്നു അഫ്​ഗാനിസ്​താന്‍-ആസ്​ട്രേലിയ മത്സരം നടക്കേണ്ടത്​. ആഗോളതലത്തില്‍ വനിത ക്രിക്കറ്റിന്‍റെ വികസനം ആസ്​ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ പ്രസ്​താവനയില്‍ വ്യക്​തമാക്കുന്നു.

ക്രിക്കറ്റ്​ എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്​. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്​. മാധ്യമ വാര്‍ത്തകളില്‍ നിന്ന്​ അഫ്​ഗാനിസ്​താന്‍ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന്​ മനസിലാക്കുന്നു. ഈയൊരു സാഹചര്യത്തില്‍ അഫ്​ഗാനുമായുള്ള ടെസ്റ്റ്​ മത്സരത്തില്‍ നിന്ന്​ പിന്മാറുകയല്ലാതെ ഞങ്ങള്‍ക്ക്​ മുന്നില്‍ മറ്റ്​ വഴികളില്ലെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയ വ്യക്​തമാക്കി.

error: Content is protected !!